June 15, 2026

ബാലസഭാ കുട്ടികളുടെ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു

0
20240226 154804
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : നഗരസഭ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ നഗരസഭയിലെ ബാലസഭാ കുട്ടികളുടെ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു.രണ്ട് ദിവസങ്ങളായി കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളിലെ വേദികളിലാണ് പരിപാടി നടക്കുന്നത്. നൂറ് കണക്കിന് ബാലസഭാ അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് കലാകായിക മേള ശ്രദ്ധേയമായി. കല്‍പ്പറ്റയിലെ വിവിധ വാര്‍ഡുകളിലെ അയല്‍ക്കൂട്ടങ്ങള്‍ വഴി തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.കലാ കായിക മത്സരങ്ങള്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ഐസക് ടി. ജെ ഉദ്ഘാടനം ചെയ്തുനഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് എ. പി മുസ്തഫ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി അലി അഷ്ഹര്‍ , നഗരസഭ കൗണ്‍സിലര്‍മാരായ പി. ആയിഷ പള്ളിയാല്‍, കെ. നിജിത , പി..രാജാറാണി, വി .വത്സല, എ..ശ്യാമള , പി. പുഷ്പനഗരസഭ സിഡിഎസ് മെമ്പര്‍ സെക്രട്ടറി പി… ബിന്ദു മോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.കല്‍പ്പറ്റ നഗരസഭ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പി. ദീപ സ്വാഗതവും, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കെ .ശകുന്തള നന്ദിയും പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *