May 11, 2026

സ്കൂൾ വാർഷികം ആഘോഷിച്ചു

0
20240303 132954
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ : നിവേദിത വിദ്യാ നികേതന്റെ 35-ാം വാർഷികം ‘ചിരാത് ‘ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷ പരിപാടികൾ ടി.സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.രജിത അധ്യക്ഷത വഹിച്ചു. മൊബർമാരായ കെ. കുഞ്ഞായിഷ, കമല രാമൻ ., സനൂജ ഉണ്ണി എന്നിവർ ആശംസകൾ അർപ്പിച്ചു. ഭാരതീയ വിദ്യാ നികേതൻ ജില്ലാ ഉപാധ്യക്ഷൻ വി.കെ. ജനാർദ്ദനൻ മുഖ്യ പ്രഭാഷണം നടത്തി. വനവാസി വികാസ കേന്ദ്രം രക്ഷാധികാരി പള്ളിയറ രാമൻ സ്കൂൾ മാഗസിൻ ചിരാത് പ്രകാശനം ചെയ്തു. പ്രധാന അധ്യപിക പ്രിയ പ്രസാദ് വാർഷിക റിപ്പോർട്ട് അവ തരിപ്പിച്ചു. വൈസ് പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ മാസ്റ്റർ , കെ. അനന്തൻ, കെ. കേശവൻ , കെ.മോഹനൻ , വി. അനിഷ, സ്കൂൾ ലീഡർ അനന്ത് കൃഷ്ണ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെ യും വിവിധ കലാപരിപാടികൾ അരങ്ങേറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *