May 9, 2024

അന്താരാഷ്ട്ര വനിതാദിനം:  സ്ത്രീകൾക്കും കുട്ടികൾക്കും ജനമൈത്രി പോലീസിൻ്റെ സൗജന്യ സ്വയംപ്രതിരോധ പരിശീലന പരിപാടി

0
Img 20240302 221019pwxqb3x

 

കൽപ്പറ്റ: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കേരളാ പോലീസ് ജനമൈത്രി സുരക്ഷാപദ്ധതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തൊട്ടാകെ നടത്തുന്ന പരിപാടിയുടെ ഭാഗമായി ജില്ലയിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്വയംപ്രതിരോധ പരിശീലനപരിപാടി സംഘടിപ്പിച്ചു.

ബത്തേരി അസംപ്ഷൻ കോളജ് ഓഫ് നേഴ്‌സിങ്ങിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം വയനാട് ജില്ലാ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി വി.കെ .വിശ്വംഭരൻ നിർവഹിച്ചു. ബത്തേരി ഡി.വൈ.എസ്.പി കെ.കെ അബ്ദുൾ ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു.

ബത്തേരി മുൻസിപ്പൽ വൈസ് ചെയർ പേഴ്സൺ എൽസി പൗലോസ് മുഖ്യാതിഥിയായി. അസംപ്ഷൻ കോളജ്   പ്രിൻസിപ്പൽ ഡോ. സ്മിത റാണി, ഡയറക്ടർ സിസ്റ്റർ അലീന, സബ്ബ് ഇൻസ്പെക്ടർ റംലത്ത് എന്നിവർ സംസാരിച്ചു. വനിത സെൽ ഇൻസ്പെക്ടർ ഉഷാകുമാരി സ്വാഗതവും ജനമൈത്രി പോലീസ് ജില്ല അസി. നോഡൽ ഓഫീസർ കെ.എം. ശശിധരൻ നന്ദിയും പറഞ്ഞു.

വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് സൗജന്യമായി പരിശീലനം നല്‍കുന്നത്. കേരളത്തിലെ 20 പോലീസ് ജില്ലകളിലും സൗജന്യമായി നല്‍കുന്ന പരിശീലനത്തിന് ജ്വാല 2.0 എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് tinyurl.com/jwala2 എന്ന വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.

മാർച്ച് മൂന്നിന് ബാണാസുര സാഗർ അണക്കെട്ട്, കർലാട് തടാകം എന്നിവിടങ്ങളിൽ പരിശീലനം നടക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *