May 11, 2026

നാഷ്ണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റി സിറ്റിങ് നടത്തി

0
20240306 154413
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : നാഷ്ണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റി സിറ്റിങ്ങിൽ 12 കേസുകള്‍ തീര്‍പ്പാക്കി. ഒരു കേസ് അടുത്ത യോഗത്തിലേക്ക് മാറ്റിവെച്ചു. നിയമപരമായ ഗാര്‍ഡിയനെ നിയമിക്കുന്നതിനുള്ള ഒന്‍പത് കേസുകളും സ്വത്ത് സംബന്ധമായ നാല് കേസുകളാണ് പരിഗണിച്ചത്. കളക്ടറേറ്റ് മിനി കോണ്ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ അധ്യക്ഷതയില്‍ ചേർന്ന സിറ്റിങ്ങിൽ നാഷ്ണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ.വെങ്കിട സുബ്രഹ്മണ്യന്‍, ടി.സി ലൂക്ക, ലോ ഓഫീസര്‍ പി.കെ ഫൈസല്‍, കോ-ഓപ്റ്റഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *