May 11, 2026

ലോക ഗ്ലോക്കോമ വാരാചരണം; ക്വിസ് മത്സരം സംഘടിപ്പിച്ചു

0
Img 20240311 192057
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക ഗ്ലോക്കോമ വാരാചരണത്തോടനുബന്ധിച്ച് ആശമാർക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. പനമരം സി.എച്ച്. സിയിൽ നടന്ന മത്സരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി ദിനീഷ് ഉദ്ഘാടനം ചെയ്തു. ഒപ്റ്റോമെട്രിസ്റ്റ്മാരായ വാണി ഷാജു, ടി. ആർ ആര്യ കൃഷ്ണ എന്നിവർ നേതൃത്വം നൽകി. ക്വിസ് മത്സരത്തിൽ മുള്ളൻകൊല്ലി എഫ് എച്ച് സി യിലെ ഉമ സന്തോഷ്‌,ബിന്ദു സുരേഷ് എന്നിവർ ഒന്നാം സ്ഥാനവും വാളാട് പി എച്ച് സിയിലെ ചന്ദ്രിക എം, പി.യു ബിന്ദു എന്നിവർ രണ്ടാം സ്ഥാനവും തരിയോട് സി എച്ച് സി യിലെ എൻ.എ മുബീന, എം.എം ഡെയ്സി എം എം എന്നിവർ ടീം മൂന്നാം സ്ഥാനവും നേടി.

വിജയികൾക്ക് മാർച്ച്‌ 13 ന് പനമരം ഗ്രാമപഞ്ചായത്ത്‌ ഹാളിൽ നടക്കുന്ന ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന പരിപാടിയിൽ ക്യാഷ് അവാർഡ്കൾ വിതരണം ചെയ്യും. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പ്രിയ സേനൻ അധ്യക്ഷയായ പരിപാടിയിൽ പനമരം സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ വത്സല, ഡോ രഞ്ജിത്, ജില്ലാ എജ്യുക്കേഷൻ ആൻ്റ് മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, സീനിയർ ഒപ്ടോമെട്രിസ്റ്റ് സലീം അയാത്ത്, ഒപ്റ്റോമെട്രിസ്റ്റ്മാരായ ഡീന, വി പ്രിയ, എം.എ ഷഹ്‌ന, വാളാട് പി എച്ച് സി ആശ പ്രവർത്തക ബിന്ദു എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *