May 20, 2024

പൗരത്വ നിയമ ഭേദഗതി ബിൽ നിലവിൽ വന്നു: വിജ്ഞാപനമിറക്കി ആഭ്യന്തര മന്ത്രാലയം

0
Img 20240311 191427

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ബിൽ നിലവിൽ വന്നു. പൗരത്വനിയമ ഭേദഗതി ചട്ടങ്ങൾ അൽപം മുൻപ് വിജ്‌ഞാപനമിറക്കി ആഭ്യന്തര മന്ത്രാലയം. ബില്ലിന് 2019ൽ രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്‌ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേയ്ക്ക് കുടിയേറി പാർത്ത ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യൻ, ബുദ്ധ, പാഴ്‌സി വിഭാഗങ്ങൾക്ക് 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിൽ പൗരത്വം നൽകുക എന്ന ലക്ഷ്യത്തോടെയാണ് നിയമഭേദഗതി നടത്തിയത്. 2019ൽ ബിൽ പാർലമെൻ്റ് പാസാക്കിയിരുന്നു. എന്നാൽ മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ നിയമ ഭേദഗതി ബില്ലിന്റെ വിജ്ഞാപനം അനന്തമായി നീളുകയായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *