June 16, 2026

ലഹരിവിരുദ്ധ തെരുവുനാടകവുമായി കല്ലോടി സെന്റ് ജോസഫ് യു പി സ്കൂൾ

0
Img 20240312 111743
By ന്യൂസ് വയനാട് ബ്യൂറോ

കല്ലോടി: ലഹരിയിലമരുന്ന സമൂഹത്തെ അതിനേക്കാൾ ശക്തമായി ബോധവൽക്കരിക്കുകയും പ്രതിരോധം തീർക്കുകയും ചെയ്യേണ്ടതുണ്ട് എന്ന ബോധ്യത്തോടെ നാലിടങ്ങളിലായി സായന്തന തെരുവുനാടക അവതരണം നടത്തി.

കല്ലോടി, വീട്ടീച്ചാൽ, ഈസ്റ്റ്പാലമുക്ക്, പുതുശ്ശേരി എന്നിവിടങ്ങളിൽ നടന്ന തെരുവ് നാടക അവതരണം ധാരാളം ആളുകളെ ആകർഷിച്ചു. ടോം മാത്യു, എമിൽ ഷാജ്, എൽഡ്രിൻ ഷാജ്, ആഷിൻ സോജി, ആൽഫിൻ ജോർജ്, എയ്ഞ്ചൽ റോസ് സജി, എൽസ മരിയ എം ബിനോയ്, അദ്വൈത് ഗോവിന്ദ്, ഇമ്മാനുവൽ മാത്യു, ജിപ്സൻ പീറ്റർ എന്നിവരാണ് നാടകാ വതരണം നടത്തിയത്.

ഹെഡ്മാസ്റ്റർ ജോസ് പള്ളത്ത് രചനയും സംവിധാനവും നിർവഹിച്ചു. അധ്യാപകരായ ജയ്സൺ ജോസഫ്, ബിജിത ജോസ് എന്നിവർ അവതരണ സഹായം നൽകി. സീനിയർ അസിസ്റ്റൻറ് കാതറൈൻ സി തോമസ്, സ്റ്റാഫ് സെക്രട്ടറി ജിഷിൻ എം ജെ, നസ്രിൻ തയ്യുള്ളതിൽ, ആഷ്ന ജോസ്, ധന്യമോൾ കെ ജെ, പി ടി എ സെക്രട്ടറി ബിന്ദു എം ജെ എന്നീ അധ്യാപകർ വിവിധ ഇടങ്ങളിൽ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *