May 20, 2024

കുട്ടം – മാനന്തവാടി സർവീസ് മുടങ്ങി: വിദ്യാർഥികൾ വലഞ്ഞു

0
Img 20240314 101923

തോൽപ്പെട്ടി: കർണ്ണാടക കുട്ടത്ത് നിന്നും രാവിലെ 8.20 ന് മാനന്തവാടിയിലേക്ക് പുറപ്പെടുന്ന കെഎസ്ആർടി സി അന്തർ സംസ്ഥാന സർവ്വീസ് മുടങ്ങി. ഇതു മൂലം തോൽപ്പെട്ടി ഉൾപ്പെടെയുള്ള ഉൾഗ്രാമ മേഖലകളിലെ നിരവധി വിദ്യാർത്ഥികൾ വലഞ്ഞു. ഇന്ന് രാവിലെ പ്ലസ്‌ടു പരീക്ഷ നടക്കാനിരിക്കെയാണ് കെഎസ്‌ആർടി സി യുടെ അപ്രതീക്ഷിത ട്രിപ്പ് മുടക്കം കുട്ടികളടക്കുള്ള യാത്രക്കാരെ വലച്ചത്. വാർഷിക പരീക്ഷ ആയതിനാൽ നിശ്ചിത സമയം മുൻപ് പരീക്ഷ ഹാളിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ വിദ്യാർത്ഥികൾ ഏറെ ബുദ്ധിമുട്ടിലാകുമെന്നുറപ്പാണ്.

അന്തർ സംസ്ഥാന സർവ്വീസ് നടത്തുന്ന മറ്റൊരു ബസ് കേടായതിനെ തുടർന്ന് കുട്ട സർവ്വീസ് നടത്തുന്ന ബസ് അങ്ങോട്ടേക്ക് വിട്ടുനൽകിയതിനാലാണ് 8.20 ൻ സർവ്വീസ് മുടങ്ങിയതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *