May 20, 2024

കുറുവയെ തകർക്കാൻ ഗൂഢ നീക്കം; ബിജെപി

0
Img 20240314 142743

മാനന്തവാടി: വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ ഗൂഢ ശ്രമം നടത്തുന്നതായി ബി.ജെ.പി ആരോപിച്ചു. കാർഷിക മേഖല പാടെ തകർന്ന വയനാട്ടിൽ നിലനിൽപ്പിനായി ടൂറിസം മേഖലയെ ആശ്രയിച്ച് വരുന്ന ആളുകളാണ് ഭൂരിഭാഗവും വയനാട്ടിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ച് പൂട്ടിയിട്ട് ആഴ്ചകളായി നേരിട്ടും അല്ലാതെയും ഈ മേഖലയെ ആശ്രയിക്കുന്നവർക്ക് ഈ തീരുമാനം ഇരുട്ടടിയായിരിക്കുകയാണ്. കുറുവാ ദ്വീപ് അടച്ചിട്ടത് മൂലം അതിനെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് വഴിയാധാരമായിരിക്കുന്നത്. വന്യമൃഗ ശല്യത്തിന്റെ മറവിൽ ചില പരിസ്ഥിതി വാദികളെ ഉപയോഗിച്ചാണ് ടൂറിസം കേന്ദ്രങ്ങൾ അടപ്പിച്ചത് വന്യമൃഗ ശല്യത്തിന് പരിഹാരം വനം വകുപ്പ് ഉദ്യോസ്ഥരെ ഉപയോഗിച്ച് പരിഹാരം കാണുന്നതിന്ന് പകരം വന്യമൃഗ ശല്യത്തിന്റെ പരിഹാരം കൂടി വയനാട്ടിലെ പൊതുജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ചത് പരിസ്ഥതിവാദികളെ ഉപയോഗിച്ച് നേരത്തെ തന്നെ വയനാടിനെ തകർക്കാൻ ശ്രമിക്കുന്ന ചില ഗൂഢശക്തികളാണെന്നും ബി.ജെ.പി ആരോപിച്ചു.

ഇവരുടെ ലക്ഷ്യം വയനാടിൻ്റെ സന്തുലിതാവസ്ഥ പാടെ തകർക്കുകയെന്നുള്ളതാണ് സംസ്ഥന സർക്കാർ അടിയന്തിരമായി ഇടപെട്ട് ടൂറിസം കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കുകയും, വയനാടൻ ജനങ്ങളെ രക്ഷിക്കുകയും വേണമെന്ന് പയ്യംമ്പള്ളി പാൽ വെളിച്ചം കുറുവ ബൂത്ത് കമ്മിറ്റി നടത്തിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്‌തു കൊണ്ട് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് മലവയൽ പറഞ്ഞു. സജീഷ് കെ വി അധ്യക്ഷത വഹിച്ചു, കണ്ണൻ കണിയാരം, ഗിരീഷ് കട്ടക്കളം, സോജി പടമല, ശ്രീജിത്ത് കണിയാരം, അഖിൽ കേളോത്ത്, സുഗതൻ കെ, സന്തോഷ് പി റ്റി, ചിന്നമ്മാൾ കുന്നത്ത്, അംബിക പാറക്കൽ, ചെല്ലമ്മ, ദിവാകരൻ വഞ്ചിക്കൽ, മനോഹരൻ കുന്നുംപുറത്ത് എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *