May 30, 2026

ക്ഷേമ പെൻഷൻ; നിലവിൽ ഒരു മാസത്തെ തുക വിതരണത്തിലിരിക്കെ , രണ്ട് ഗഡുകൂടി അനുവദിച്ച് ധനകാര്യ വകുപ്പ്

0
Img 20240316 Wa0022
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകളുടെ ഒരു മാസത്തെ തുക വിതരണത്തിലിരിക്കെ , രണ്ട് ഗഡുകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.വിഷു, ഈസ്റ്റർ, റംസാൻ കാലത്ത് 4,800 രൂപവീതമാണ് ഒരോരുത്തരുടെയും കൈകളിലെത്തുക. ഇതോടെ മൂന്ന് മാസത്തെ തുക വിതരണം പൂർത്തിയാക്കാൻ സാധിക്കും.

ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് നടത്തിയ എല്ലാവർക്കും തുക ലഭിക്കുന്നതായിരിക്കും.തുടർന്ന് ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതാത് മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ പൂർത്തീകരിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *