April 27, 2024

എ ഐ ക്യാമെറ പ്രവർത്തിക്കുന്നുണ്ടോ? യുവാക്കൾക്ക് ഒരു സംശയം; ഇപ്പോൾ അത് മാറിക്കിട്ടി

0
Img 20240316 Wa0023

കണ്ണൂർ: ഇരിട്ടിയില്‍ എഐ ക്യാമറയെ പരീക്ഷിക്കാൻ അഭ്യാസ പ്രകടനവുമായി ഇറങ്ങിയ യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി.

ഇരിട്ടി പയഞ്ചേരിയിലെ റോഡിൽ സ്ഥാപിച്ചിട്ടുള്ള എ ഐ ക്യാമറയാണ് ഈ യുവാക്കളുടെ സ്ഥിരം ഉന്നം. നിരവധി തവണ നിയമലംഘനം നടത്തിയതോടെ സഹികെട്ട എംവിഡി മട്ടന്നൂർ സ്വദേശികളായ മൂന്ന് പേരടങ്ങുന്ന സംഘത്തെ പൂട്ടുകയായിരുന്നു. ഹെല്‍മെറ്റില്ലാതെയും ട്രിപ്പിളായുമെല്ലാമുള്ള ബൈക്ക് യാത്രകളെല്ലാം എഐ ക്യാമറയില്‍ പല തവണയായി പതിഞ്ഞിടുണ്ട്.

പലതവണ പിഴയടക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് മോട്ടോര്‍ വാഹനവകുപ്പ് യുവാക്കള്‍ക്ക് അയച്ചിരുന്നെങ്കിലും അതിലൊന്ന് പോലും യുവാക്കൾ അടച്ചിരുന്നില്ല. ശേഷം ഈ മാസം എട്ടിന് വീണ്ടും യുവാക്കളുടെ ഓവർ ഷോ എഐ ക്യാമറയില്‍ പതിഞ്ഞതോടെ എംവിഡി മൂന്ന് പേരെയും ഓഫീസിൽ വിളിച്ചുവരുത്തി. എന്തുകൊണ്ടാണ് ഇങ്ങനെ എഐ ക്യാമറ നോക്കി അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത് എന്ന് ചോദിച്ചപ്പോള്‍ ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് എന്ന മറുപടിയാണ് എം വി ഡി ക്ക് ഇവർ കൊടുത്തത്.

പിന്നീട് എം വി ഡി ഇവരുടെ ലൈസൻസ് മൂന്ന് മാസക്കേത്ത് റദ്ദാക്കുകയും ഈ മൂവർ സംഘത്തെ മൂന്ന് ദിവസത്തെ ഡ്രൈവിംഗ് റിസര്‍ച്ച് കോഴ്സിനായി എടപ്പാളിലെ പരിശീലന കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു. കൂടാതെ തിരിച്ചെത്തിയാല്‍ ശിക്ഷയായി ജനസേവനവും നിര്‍ബന്ധമായി ചെയ്യണമെന്ന നിർദ്ദേശവും എം വി ഡി നൽകിയിട്ടുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *