61 – മത് വാർഷിക ആഘോഷവും ചുറ്റുമതിൽ പ്രവേശന കവാട സമർപ്പണവും നടത്തി
മൊതക്കര : ജി.എൽ.പി.എസ്. മൊതക്കരയിൽ 61-ാം വാർഷിക ആഘോഷവും, ചുറ്റുമതിൽ പ്രവേശന കവാട സമർപ്പണവും ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദ്യാഭ്യാസ ആരോഗ്യ കമ്മറ്റി ചെയർമാൻ സി.എം. അനിൽകുമാർ അധ്യക്ഷനായിരുന്നു. ജില്ലാ പ്രൊജക്ട് കോഡിനേറ്റർ വി. അനിൽകുമാർ മാതൃകാ മെന്റർ സുമയെ ആദരിച്ചു. വിവിധ എൻഡോവ്മെന്റുകളുടെ വിതരണ ഉദ്ഘാടനം കെ.കെ.സുരേഷ് (ബി പി സി – മാനന്തവാടി) നിർവ്വഹിച്ചു. ഗോത്ര ഫെസ്റ്റ് സമ്മാനദാനം എൽ സി എം ജെ നിർവ്വഹിക്കുകയും, ജയേഷ് കുമാർ . വി.സി. (വൈസ് പ്രസിഡണ്ട് ) കുര്യൻ. കെ.എം. (എസ് എം സി) മിനിമോൾ പി.ജെ. എം.പി. പ്രകാശൻ (പി.ടി.എ പ്രസിഡണ്ട് ) വിനീത. എൻ. ഭാവന ഈജി സജ്‌ല എന്നിവർ സംസാരിക്കുകയും ചെയ്തു. പ്രധാനാധ്യാപകൻ മണികണ്ഠൻ എം. സ്വാഗതവും മേരി. കെ.എ. നന്ദി പറഞ്ഞു.





Leave a Reply