June 16, 2026

ജ്യോതി ടീച്ചർക്ക് ബി.ആർ.സിയുടെ സ്നേഹാദരം 

0
20240316 151436
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട:സേവന കാലയളവ് പൂർത്തീകരിച്ച്‌ സർവീസിൽ നിന്നും വിരമിക്കുന്ന വെള്ളമുണ്ട എ.യു. പി സ്കൂൾ ഹെഡ്മിസ്ട്രസ് സി. ജ്യോതി ടീച്ചർക്ക്‌ മാനന്തവാടി ബി.ആർ.സിയുടെ സ്നേഹാദരം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കൈമാറി.എ. യു.പി സ്കൂളിലെ പഠനോത്സവ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങും നടന്നു.പി.എസ് സലില, പി. ഷൈല, രോഷ്നി വി. എം,അബ്ബാസ് പി,ലസ്ന വി, സജില കെ. പി തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ സർഗ്ഗത്മക പ്രദർശനവും മറ്റ് കലാപരിപാടികളും പഠന ഉത്സവത്തിന്റെ ഭാഗമായി നടന്നു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *