April 28, 2024

മൂപ്പൈനാട് ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ വയോജനങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ ഒ പി ആരംഭിച്ചു

0
Img 20240316 194326

മൂപ്പൈനാട്:- ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററില്‍ വയോജനങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ ഓ പി ആരംഭിച്ചു. എല്ലാ ബുധനാഴ്ചയും രാവിലെ 9 മണി മുതല്‍ ഒരു മണി വരെയാണ് സ്‌പെഷ്യല്‍ ഒ പി പ്രവര്‍ത്തിക്കുക. 2023_ 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വയോജനങ്ങള്‍ക്കുള്ള പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതുകൂടാതെ ജീവിതശൈലി രോഗങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ ഒ പി എല്ലാ വെള്ളിയാഴ്ചയും ഒന്‍പത് മുതല്‍ ഒരു മണി വരെ ഉണ്ടായിരിക്കും . പദ്ധതിയുടെ ഔദ്യോഗികമായി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. ശശീന്ദ്രന്‍ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാലിം .വി. കെ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡയാന മച്ചാഡോ ,മെമ്പര്‍മാരായ യശോദ,സാജിദ,ഉണ്ണികൃഷ്ണന്‍,കേശവന്‍,ശശീന്ദ്രന്‍,മെഡിക്കല്‍ ഓഫിസര്‍ ഡോ രേഖ. സി .എന്‍, ഡോ ശരണ്യ പി .ആര്‍, സീനിയര്‍ സിറ്റിസണ്‍ ജില്ലാ പ്രസിഡന്റ് ടി വി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *