May 11, 2026

ആധാരം എഴുത്തുകാര്‍ പണിമുടക്കി ധര്‍ണ്ണ നടത്തി

0
Img 20240316 194820
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ടെംപ്ലേറ്റ് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ആധാരം എഴുത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ധര്‍ണ്ണാ സമരത്തിന്റെ ഭാഗമായി കല്‍പ്പറ്റ സബ് രജിസ്റ്റാര്‍ ഓഫീസിനു മുന്‍പില്‍ ആധാരം എഴുത്തുകാര്‍ പണിമുടക്കി ധര്‍ണ്ണ നടത്തി.ധര്‍ണ്ണാ സമരം ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.പി.എം തങ്കച്ചന്‍, എസ് സനത്ത് കുമാര്‍ സ്വാഗതം പറഞ്ഞു, കെ.ടി. രാഗിണി, എം ബി. പ്രകാശ്, കെ കുഞ്ഞികൃഷ്ണന്‍ കളരിപ്പൊയില്‍, സി.വി.ഗോപി, സലാം പറമ്പില്‍ അധ്യക്ഷത വഹിച്ചു, പി.കെ.സബിത, വി.ആര്‍.സിന്ധു, തുടങ്ങിയവര്‍ സംസാരിച്ചു.പി.ആര്‍.രഞ്ജിത് ,കെ .ടി.അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *