May 14, 2024

ആരോഗ്യ സംരക്ഷണം, ഫിറ്റ്നസ് സെൻറർ സ്ഥാപിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്

0
Img 20240316 182141

കാവുംമന്ദം: ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചുവരുന്ന കാലത്ത് അതിനെ പ്രതിരോധിക്കുന്നതിന് ഏറ്റവും ഉചിതമായ മാർഗം വ്യായാമമാണ് എന്ന് മനസ്സിലാക്കി കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അത്യാധുനിക സൗകര്യങ്ങളോടെ ഫിറ്റ്നസ് സെൻറർ ആരംഭിച്ചു. വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച ഫിറ്റ്നസ് സെൻറർ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ജി ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷീജ ആൻറണി അധ്യക്ഷതവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി പദ്ധതി വിശദീകരണം നടത്തി. തരിയോട് ഗ്രാമപഞ്ചായത്ത് കാവുംമന്ദം ബസ് സ്റ്റാൻഡിനോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിച്ച് വലിയ സൗകര്യങ്ങളോടെയാണ് ഈ കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. പൊതുമേഖലയിൽ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഫിറ്റ്നസ് കേന്ദ്രമാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പുഷ്പ മനോജ്, രാധ പുലിക്കോട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വത്സല നളിയാക്ഷൻ, സിബിൽ എഡ്വേർഡ്, സിഡിഎസ് ചെയർപേഴ്സൺ രാധാ മണിയൻ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു. ആരോഗ്യ വിഭാഗം സീനിയർ ക്ലർക്ക് സി സമദ് സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എച്ച് ഷിബു നന്ദിയും പറഞ്ഞു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *