April 28, 2024

ഡംപ്സൈറ്റിൽ ബയോമൈനിംഗ് & ബയോറെമഡിയെഷന്‍ പദ്ധതിക്ക് തുടക്കം

0
Img 20240316 195836

കൽപ്പറ്റ: കേരള ഖരമാലിന്യ പരിപാലനപദ്ധതി (കെ.എസ്.ഡബ്ല്യൂ.എം.പി.) യുടെ ഭാഗമായി കൽപ്പറ്റ നഗരസഭയുടെ വെള്ളാരംകുന്ന് ഡംപ്സൈറ്റിൽ ബയോമൈനിംഗ് & ബയോറെമഡിയെഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ബഹു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. റ്റി.ജെ. ഐസക് നിര്‍വ്വഹിച്ചു. വൈസ് ചെയർപേഴ്സൺ ശ്രീമതി സരോജിനി ഓടമ്പത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. എ.പി. മുസ്തഫ സ്വാഗതം പറഞ്ഞു.

കെ.എസ്.ഡബ്ല്യൂ.എം.പി.യുടെ ഉദ്യോഗസ്ഥരായ ശ്രീ വിഗ്നേഷ്, ഡോ. സൂരജ് എന്നിവര്‍ ബയോറെമഡിയെഷനിലൂടെ ഭൂമി വീണ്ടെടുക്കുന്ന പ്രക്രിയകളെപ്പറ്റി വിശദീകരിച്ചു സംസാരിച്ചു. ജനപ്രതിനിധികളായ ശ്രീ മുജീബ് കേയംതൊടി, ശ്രീ സി.കെ. ശിവരാമന്‍, ശ്രീമതി രാജാറാണി, ആയിഷ പള്ളിയാലില്‍, നഗരസഭാ സെക്രട്ടറി ശ്രീ അലി അസ്ഹര്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ ഹര്‍ഷന്‍, ക്ലീന്‍ സിറ്റി മാനേജര്‍ ശ്രീ വിന്സന്റ് തുടങ്ങിയവര്‍ സംസാരിച്ചു.

നഗരസഭാ ജനപ്രതിനിധികളായ ശ്രീമതി അജിത, റഹിയാനത്ത്, ശ്യാമള, നിജിത സുഭാഷ്, രജുല, സജിത, നഗരസഭാ ഉദ്യോഗസ്ഥര്‍, പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ് പ്രതിനിധികള്‍, ശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍, കെ.എസ്.ഡബ്ല്യൂ.എം.പി.യുടെ അനുപമ, രാജശ്രീ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

വര്‍ഷങ്ങളോളം നഗരസഭയുടെ വെള്ളാരംകുന്ന് ഡംപ്സൈറ്റിൽ നിക്ഷേപിച്ചിരുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കി ഭൂമി വീണ്ടെടുക്കുന്നതിനായാണ് ലോകബാങ്കിന്‍റെ സാമ്പത്തിക പങ്കാളിത്തത്തോടെ കേരള സര്‍ക്കാര്‍ 2 കോടി 10 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. 1.12 ഏക്കറിലായായിരുന്നു മാലിന്യം. പദ്ധതിയുടെ ഭാഗമായി പാരിസ്ഥിതിക-സാമൂഹിക പഠനങ്ങൾ നടത്തുകയും എല്ലാവിധ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.

നാഗ്പൂരിലെ എസ്.എം.എസ് ലിമിറ്റഡ് എന്ന കമ്പനിയാണ് പദ്ധതിയുടെ കരാർ ഏറ്റെടുത്തത്. കമ്പനിയും കെ.എസ്.ഡബ്ല്യൂ.എം.പി.യും തമ്മിൽ മാര്‍ച്ച് 6 ന് കരാറില്‍ ഒപ്പുവെച്ചു . 15 മാസമാണ് കാലാവധി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *