June 16, 2026

എസ് എസ് എൽ സി : റെസിഡൻഷ്യൽ ക്യാമ്പ് 2024; ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

0
20240317 132551
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്എസ്എൽസി റസിഡൻഷ്യൽ ക്യാമ്പ് വിദ്യാർത്ഥികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി ഇഖ്റ ഹോസ്പ്പിറ്റലിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ.ആഷ്‌മിറ സി.കെ ക്ലാസിന് നേതൃത്വം നൽകി.സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ക്യാമ്പിലെ വിദ്യാർത്ഥികൾ പാലിക്കേണ്ട ആരോഗ്യശീലങ്ങളെ കുറിച്ചും മുൻ കരുതലുകളെ കുറിച്ചും ഡോക്ടർ വിശദമായി പ്രതിപാദിച്ചു.

 

സ്കൂ‌ളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന ഡോ. അഷ്‌മിറ കെ സി വാരാമ്പറ്റ സ്വദേശിനിയാണ്.

 

കോഴിക്കോട് ഗവൺമെന്റ്റ് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദവുംഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നുംബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ചടങ്ങിൽ ഹെഡ്‌മാസ്റ്റർ മഹേഷ് ടി അധ്യക്ഷത വഹിച്ചു. അബ്ദു‌ൽസലാം സ്വാഗതമാശംസിച്ചു. പ്രസാദ് വി കെ ആശംസകൾ അർപ്പിച്ചു. വിജിഷ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *