May 11, 2026

ടൈലിന്റെ പണിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

0
20240317 150438
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ടൈലിന്റെ പണിക്കിടെ വൈദ്യുതാഘാതമേറ്റ യുവാവ് മരിച്ചു. ചെറ്റപ്പാലം വരടിമൂല അടിയ കോളനിയിൽ താമസിക്കുന്ന ശ്രീജേഷ് (25) ആണ് മരിച്ചത്.

ആറാട്ടുതറ മൈത്രി നഗർ സ്വദേശി ജ്യോതിസിന്റെ വീട്ടിൽ ടൈൽ വിരിക്കുന്ന ജോലിക്കിടെ, ടൈൽ കട്ടറിൽ നിന്നും ഷോക്കേറ്റു എന്നതാണ് പ്രാഥമിക വിവരം. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. രാജൻ – രതി ദമ്പതികളുടെ മകനാണ് ശ്രീജേഷ്. ഭാര്യ: രജിഷ, മകൾ : ശ്രീനന്ദ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *