May 20, 2024

യാത്രക്കാരാണ് യജമാനന്മാർ ; ഒരാൾ കൈ കാണിച്ചാലും നിർത്തണം, കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് തുറന്ന കത്തുമായി ഗതാഗത മന്ത്രി

0
Img 20240317 Wa0041

 

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് തുറന്ന കത്തുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. യാത്രക്കാരോട് മാന്യമായി പെരുമാറണമെന്നും, വാഹനങ്ങൾ സ്വന്തം എന്നോണം ശ്രദ്ധിച്ചും സൂക്ഷിച്ചും ഓടിക്കണമെന്നും, നിരത്തിലെ ചെറുവാഹനങ്ങളെയും കാൽനട യാത്രക്കാരെയും കരുതലോടെ കാണണമെന്നും, സമൂഹത്തിലെ മുതിർന്ന സ്ത്രീകൾ, കുട്ടികൾ, വൃദ്ധജനങ്ങൾ എന്നിവർ ബസ്സിന്‍റെ ഉയരമുള്ള പടി കയറുവാൻ വിഷമിക്കുന്നത് കണ്ടാൽ കണ്ടക്ടർമാർ അവരെ കൈപിടിച്ച് കയറുവാൻ ശ്രദ്ധിക്കണമെന്നും ഗതാഗത മന്ത്രി ആവശ്യപ്പെടുന്നു. രാത്രി 10 മണി മുതൽ രാവിലെ 6 വരെ സ്ത്രീകളെയും കുട്ടികളെയും അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തിക്കൊടുക്കാതെ ഇരുട്ടിൽ ഇറക്കിവിടരുതെന്നും കത്തിൽ അന്ത്യശാസനമായി ഗതാഗത മന്ത്രി പറഞ്ഞു .

 

ജീവനക്കാരുടെ വരുമാനത്തിലെ ചില്ലിക്കാശുപോലും ചോർന്നു പോകാതിരിക്കാനും ദുർവിനിയോഗം ചെയ്യപ്പെടാതിരിക്കാനും വേണ്ടിയുള്ള സമീപനവും നടപടികളുമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. വർഷങ്ങളോളം പ്രവർത്തിച്ച് ജീവിതം കെട്ടിപ്പടുക്കുകയും വിരമിക്കുകയും ചെയ്ത ശേഷം പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുറത്ത് നിന്ന് കെ.എസ്.ആർ.ടി.സിയെ നശിപ്പിക്കനായി ശ്രമിക്കുന്നതിൽ യോജിപ്പില്ലെന്നും അത്തരത്തിലുള്ള അനിഷ്ട സംഭവങ്ങളും പ്രവർത്തനങ്ങളും മുൻ ജീവനക്കാരുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാവരുതെന്നും ഗതാഗത മന്ത്രി ആവശ്യപ്പെടുന്നു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *