May 11, 2026

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തന്നോടൊപ്പമുള്ള ഫോട്ടോ ഉപയോഗിക്കരുത്: ടൊവിനോ തോമസ്

0
Img 20240318 Wa0144
By ന്യൂസ് വയനാട് ബ്യൂറോ

 

തൃശ്ശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തന്നോടൊപ്പമുള്ള ചിത്രം ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് വ്യക്തമാക്കി ടൊവിനോ തോമസ്. കൂടാതെ താൻ കേരള തിരഞ്ഞെടുപ്പ് കമ്മിഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്‍റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (എസ്‌വിഇഇപി) അംബാസഡർ ആണെന്നും ടൊവിനോ വ്യക്തമാക്കി.

 

എൽഡിഎഫ് സ്ഥാനാർഥി വി.എസ് സുനിൽകുമാർ, നടൻ ടൊവിനോ തോമസിനൊപ്പം പങ്കുവച്ച ചിത്രം വിവാദമായതിനെ തുടർന്നാണ് ടൊവിനോ സാമൂഹ്യ മാധ്യമങ്ങളിൽ ഇങ്ങനെ പോസ്റ്റ്‌ ചെയ്തത്. തുടർന്ന് സുനിൽകുമാർ തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *