May 9, 2024

അമ്പലപ്പടി കോളനിക്കാർ ദുരിതത്തിൽ: കുടിവെള്ളമില്ല

0
20240318 115802

 

പുൽപ്പള്ളി: പുൽപ്പള്ളി ടൗണിനോട് ചേർന്ന് കിടക്കുന്ന അമ്പലപ്പടിക്കോളനിവാസികൾ കുടിവെള്ളമില്ലാതെ ദുരിതത്തിൽ. പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ജലനിധി അടക്കമുള്ള നിരവധി കുടിവെള്ള പദ്ധതികൾ നടപ്പിലാക്കുമ്പോഴും, റെയ്ഞ്ച് ഓഫീസിന്റെ ആവശ്യങ്ങൾക്കായുള്ള കിണറിനെയാണ് കുടിവെള്ളത്തനായി കോളനിയിലെ പത്തോളം കുടുംബങ്ങൾ ആശ്രയക്കുന്നത്.

 

കോളനിയിലെ നിലവിലുള്ള കിണറിൽ ടൗണിലെ ഓടകളിൽ നിന്നടക്കമുള്ള മാലിന്യങ്ങൾ ഒഴുകിയെത്തുന്നതിനാൽ വെള്ളം ഉപയോഗ ശൂന്യമായ അവസ്ഥയിലാണ്. വർഷങ്ങളായി ഇതേ അവസ്ഥ തുടരുന്നു. കോളനിവാസികൾ നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നും പരാതികളുണ്ട്.

 

ആദിവാസി ക്ഷേമത്തിനായി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ കോടിക്കണക്കിന് രൂപ ചിലവഴിക്കുമ്പോളും കുടിവെള്ളം പോലും ലഭ്യമല്ലാത്ത അവസ്ഥയിലാണ് കോളനിക്കർ. നിലവിൽ മാലിന്യം നിറഞ്ഞ കിണർ നന്നാക്കി കുടിവെള്ള പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് കോളനിക്കാരുടെ ആവശ്യം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *