June 16, 2026

ചീരമ്മ ചിരിച്ചു; ആനി രാജ കൈ പിടിച്ചു

0
Img 20240318 215034
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയല്‍: പഞ്ചായത്ത് കാര്യാലയത്തില്‍ സന്ദര്‍ശനത്തിനെത്തിയ ആനി രാജയെ എതിരേറ്റത് ചീരമ്മയെന്ന പട്ടികവര്‍ഗ വയോധികയുടെ കളങ്കമില്ലാത്ത ചിരി.

 

മസ്റ്ററിംഗ് നടത്താത്തിനാല്‍ മുടങ്ങിയ വിധവാ പെന്‍ഷന്‍ വീണ്ടും ലഭിക്കുന്നതിനു രേഖകള്‍ ശരിപ്പെടുത്താന്‍ മരത്താട്ട് കോളനിയില്‍നിന്നു ട്രൈബല്‍ പ്രമോട്ടറുടെ സാഹായത്തോടെ എത്തിയതായിരുന്നു ചീരമ്മ.

 

അപ്പോഴായിരുന്നു തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ഭാഗമായി ആനി രാജ പഞ്ചായത്ത് ഓഫീസിലെത്തിയത്. ആരെന്നോ എന്തിന് വന്നന്നോ അറിയില്ലെങ്കിലും ആനി രാജയെ കണ്ടപാടെ ചീരമ്മ അവശതകള്‍ മറന്ന് നിറഞ്ഞുചിരിച്ചു. ആ ചിരി സ്ഥാനാര്‍ഥിയെ ചീരമ്മയുടെ അരികിലെത്തിച്ചു.

 

പേരും, തെരഞ്ഞെടുപ്പ് ചിഹ്നവും പറഞ്ഞ് ആനി രാജ സ്വയം പരിചയപ്പെടുത്തി. വോട്ട് ചെയ്യണമെന്നും പ്രാര്‍ഥിക്കണമെന്നും അഭ്യര്‍ഥിച്ചു. പ്രായം തളര്‍ത്തിയ ശരീരം താങ്ങി നിര്‍ത്താന്‍ ഊന്നുവടിയുമായാണ് ചീരമ്മയുടെ നടപ്പ്.

 

മക്കളെല്ലാം കല്യാണം കഴിച്ചു പോയതോടെ ഒറ്റപ്പെട്ടതിന്റെ വേദന ആനി രാജയുമായി അവര്‍ പങ്കുവച്ചു. പെന്‍ഷന്‍ വൈകാതെ ശരിയാകുമെന്നും ഏതാവശ്യത്തിനും സഹായം ഉണ്ടാകുമെന്നും ചീരമ്മയോട് ആനി രാജ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *