May 9, 2024

ജനങ്ങളിലേക്ക് ഇറങ്ങി ആനി രാജ; ഇവർ മലയാളിയോ, അമ്പരന്ന് തൊഴിലാളികൾ

0
Img 20240318 214023v2z744y

ബത്തേരി: തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ മലയാളം പറയുന്നത് കേട്ട് അതിശയിച്ച് തൊഴിലാളികൾ. പ്രചാരണതിന്റെ ഭാഗമായി അമ്പലവയലിനടുത്ത് തറപ്പത്ത് നഴ്‌സറിയില്‍ എത്തിയപ്പോഴാണ് സംഭവം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ കേരളത്തിനു പുറത്തുനിന്നെത്തിയ രാഷ്ടീയക്കാരിയാണ് ആനി രാജയെന്നാണ് അവര്‍ കരുതിയത്. വയനാടുമായി അതിരുപങ്കിടുന്ന കൊട്ടിയൂരിനു അടുത്താണ് സ്വദേശമെന്ന്  ആനി രാജ ആവർക്ക് വ്യക്തമാക്കി കൊടുത്തു.

തറപ്പത്ത് നഴ്‌സറിയുടെ രണ്ട് യൂണിറ്റുകള്‍ക്കു ഉൾപ്പെടെ മീനങ്ങാടി സുധിക്കവലയിലുള്ള ടി 4 ടെക് കാര്‍ സര്‍വീസ് സെന്റര്‍, പാതിരിപ്പാലം പോപ്പുലര്‍ മാരുതി സര്‍വീസ് സ്റ്റേഷന്‍, മെട്രോ ബില്‍ഡിംഗ് മാര്‍ട്ട്, മീനങ്ങാടി എഫ് സി ഐ ഗോഡൗണ്‍, എന്‍.എഫ്.എസ്.എ ഗോഡൗണ്‍, മേനോന്‍മുക്ക് മാന്‍ എന്റര്‍പ്രൈസസ്, അമ്പലവയലിനു അടുത്തുള്ള ആമിസ്, സ്വഗ് നഴ്‌സറികള്‍, ബത്തേരി യെസ് ഭാരത് തുടങ്ങി നിരവധി സ്ഥാപനങ്ങളിലാണ് തിങ്കളാഴ്ച ആനി രാജ പ്രജരണം നടതിയത്. കൂടാതെ അമ്പലവയൽ പഞ്ചായത്ത് ഓഫീസ്, സെന്റ് മാര്‍ട്ടിന്‍സ് ആശുപത്രി, ദേവാലയം, കോണ്‍വന്റ്, ലിറ്റില്‍ഫ്‌ളവര്‍ അഡോറേഷന്‍ കോണ്‍വന്റ് എന്നിവിടങ്ങളും പ്രചാരണം നടത്തി. വയനാട് അടക്കം കേരളത്തിലെ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് വിജയിക്കേണ്ടതിന്റെ ആവശ്യകത വളരെ ലളിതമായ വാക്കുകളില്‍ വിശദീകരിച്ചാണ് വോട്ട് തേടിയത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *