April 27, 2024

വയനാട്ടിൽ മത്സരിക്കുന്നത് ജയിക്കാൻ: രാഹുലിന്റെ ഭൂരിപക്ഷം കുറയ്ക്കാനല്ല; ആനിരാജ

0
Img 20240319 120323yaguigr

കൽപ്പറ്റ: വയനാട്ടിൽ മത്സരിക്കുന്നത് ജയിക്കാനെന്നും രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറക്കാനല്ലെന്നും ആനിരാജ പറഞ്ഞു. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് താൻ വയനാട്ടിൽ മത്സരിക്കുന്നതെന്നും ആനിരാജ വ്യക്തമാക്കി. രാജ്യത്തെയും ഭരണഘടനയെയും ജനങ്ങളെയും രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന രീതിയിലാണ് ഇടത് സ്ഥാനാർഥികൾ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അത് ജയിക്കാനാണെന്നും ആനിരാജ പറയുന്നു.

ദേശീയ മുന്നണിയിൽ അംഗമായ രണ്ട് പാർട്ടികളും മത്സരിക്കണമോ എന്ന കാര്യത്തിൽ ഇരു പാർട്ടികൾക്കും ഉത്തരവാദിത്തമുണ്ട്. ഇടത് സ്ഥാനാർഥിയായി തന്‍റെ പേര് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതിന് ശേഷമാണ് കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ നിശ്ചയിച്ചതെന്നും ആനിരാജ പറഞ്ഞു. ഇതിന്‍റെ എല്ലാ ഉത്തരവാദിത്വവും കെ.സി. വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റേതാണ്. വയനാട്ടിൽ മത്സരിക്കണമോ എന്ന കാര്യം രാഹുൽ ഗാന്ധിയും ആലോചിക്കേണ്ടതാണെന്ന് ആനിരാജ കൂട്ടിച്ചേർത്തു. രാഹുലിനെ അവർ ‘കേരള’ കോൺഗ്രസുകാരനാക്കിയെന്നും അതിന്‍റെ ഉത്തരവാദിത്വം കോൺഗ്രസിനാണെന്നും ആനിരാജ ചൂണ്ടിക്കാണിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *