June 16, 2026

ആറ് വയസ്സുകാരൻ്റെ കൈവിരൽ കമ്പിയിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്സ്

0
Img 20240319 151026
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൽപ്പറ്റ ബി എസ് എൻ എൽ കോർട്ടേഴ്സിലെ കുട്ടികളുടെ പാർക്കിൽ കളിച്ചു കൊണ്ടിരിക്കെ ഇരിപ്പിടത്തിലെ കമ്പിയുടെ ദ്വാരത്തിൽ കുട്ടിയുടെ കൈവിരൽ കുടുങ്ങുകയായിരുന്നു.

വിരൽ പുറത്തെടുക്കാൻ കഴിയാതെ കുട്ടി നിലവിളിച്ചു തുടങ്ങിയതോടെ കൽപ്പറ്റ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പരിക്കുകൾ ഇല്ലാതെ കുട്ടിയുടെ കൈകൾ പുറത്തെടുത്തു. 15 മിനിറ്റോളം കുട്ടിയുടെ വിരൽ ദ്വാരത്തിൽ കുടുങ്ങിക്കിടന്നു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് പി.എം. അനിൽ, ഫയർമാൻമാരായ കെ.എ. അനൂപ് ധനേഷ് കുമാർ എംപി, സി ആർ മിഥുൻ, എം വി ദീപ്തലാൽ എന്നിവർ സംഘത്തിൽ ഫയർഫോഴ്സ് ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *