April 27, 2024

വന്യമൃഗ ശല്യം ; 2022- 23 അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ 147 ഗോത്ര വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തിയതായി ഔദ്യോഗിക കണക്കുകൾ

0
Img 20240319 1435165wulrzz

കൽപ്പറ്റ : പകൽ – രാത്രി ഭേദമന്യേ ജനവാസ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമയത്തോടെ വിദ്യാര്‍ഥികളുടെ പഠനം പോലും അവതാളതിലാകുകയാണ്. കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി നിരവധി വന്യമൃഗ അക്രമങ്ങളാണ് വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായത്.

 

കോട്ടത്തറയില്‍ മദ്രസ കഴിഞ്ഞ് വീട്ടിലേക്കു പോവുകയായിരുന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാലിനു പരുക്കേറ്റിരുന്നു. കൂടാതെ എരുമക്കൊല്ലി ഗവ. യുപി സ്‌കൂള്‍ മുറ്റത്തു കഴിഞ്ഞദിവസം കാട്ടുപോത്ത് എത്തിയിരുന്നു. കുട്ടികള്‍ ക്ലാസ്മുറിയില്‍ ഇരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

 

 

ചെമ്പ്ര വനമേഖലയോടു ചേര്‍ന്ന സ്‌കൂളിന്റെ പരിസരത്ത് കാട്ടാനയും , മറ്റു വന്യ മൃഗങ്ങളുടെയും സാനിധ്യം പതിവാണ്. അതിനാൽ തന്നെ ഈ മേഖലകളിൽ ഉള്ള സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2022- 23 അധ്യയന വര്‍ഷത്തില്‍ ജില്ലയില്‍ 147 ഗോത്ര വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തിയതായി ഔദ്യോഗിക കണക്കുകൾ ഉണ്ട്. ഇതിനുള്ള പ്രധാന കാരണമായി കണകാക്കുന്നത് വനവാസ മേഖലയിലെ വന്യമൃഗ ശല്യമാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *