May 11, 2026

ഇടുക്കി അടിമാലിയിൽ വാഹനാപകടം: ഒരു വയസുകാരൻ ഉൾപ്പടെ മൂന്നുമരണം

0
Img 20240319 Wa0229
By ന്യൂസ് വയനാട് ബ്യൂറോ

ഇടുക്കി: അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തമിഴ്‌നാട്ടിലെ സ്വകാര്യ പ്രഷർ കുക്കർ കമ്പനിയിൽ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയ സഞ്ചരികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്.

തൻവിക് (1 ), തേനി സ്വദേശി ഗുണശേഖരൻ (70), ഈറോഡ് സ്വദേശി പി കെ സേതു എന്നിവരാണ് മരിച്ചത്. ഇവർ ഉൾപ്പടെ 16 പേർ വാഹനത്തിൽ ഉണ്ടായിരുന്നതായി ദേവികുളം എംഎൽഎ എ രാജ പറഞ്ഞു.

മൂന്ന് വാഹനത്തിലായാണ് കമ്പനിയിലെ ജീവനക്കാരും കുടുംബവും ഉല്ലാസയാത്രയ്ക്കായി മൂന്നാറിൽ എത്തിയത്. രണ്ട് ട്രാവലറും ഒരു ഇന്നോവയിലുമായിരുന്നു യാത്ര. ഇതിൽ ഒരു ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. മരിച്ച കുട്ടിയുടെ അമ്മയുടെ ഗുരുതരമാണ് എന്നാണ് ലഭിക്കുന്ന വിവരം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *