May 9, 2024

ഉയര്‍ന്ന ജനസംഖ്യയെ കേന്ദ്ര ഭരണകൂടം ശാപമായി കരുതുന്നു: ആനി രാജ

0
Img 20240319 205442

മാനന്തവാടി: രാജ്യത്തെ ഉയര്‍ന്ന ജനസംഖ്യയെ കേന്ദ്ര ഭരണകൂടം ശാപമായാണ് കാണുന്നതെന്ന് വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ.

മാനന്തവാടി നിയോജകമണ്ഡലം തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കുഞ്ഞോം സാജോ ജര്‍മന്‍ ലാംഗ്വേജ് അക്കാദമിയിലെത്തിയ അവര്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു. ദീര്‍ഘ വീക്ഷണമുള്ള ഭരണാധികാരികള്‍ക്ക് ഉയര്‍ന്ന ജനസംഖ്യ ശക്തിയാണ്. ദൗര്‍ഭാഗ്യവശാല്‍ ഈ യാഥാര്‍ഥ്യം തിരിച്ചറിയാനും അതിനൊത്ത് പ്രവര്‍ത്തിക്കാനും കേന്ദ്ര ഭരണം കൈയാളുന്നവര്‍ക്കു കഴിയുന്നില്ലെന്ന് സ്ഥാനാര്‍ഥി പറഞ്ഞു.

രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ കുറവാണെന്നും തുച്ഛമായ വേതനമാണ് ലഭിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പരിഭവം പറഞ്ഞു. ജീവിതം കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് വിദേശത്ത് പോകാനുള്ള തയാറെടുപ്പെന്ന് അവര്‍ വ്യക്തമാക്കി. തൊഴില്‍ മേഖലകളുടെ ശക്തീകരണത്തില്‍ കേന്ദസര്‍ക്കാര്‍ വരുത്തുന്ന വീഴ്ച തൊഴില്‍ സാധ്യതകള്‍ കുറയ്ക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം വി.കെ.ശശിധരന്‍, മണ്ഡലം സെക്രട്ടറി ശോഭ രാജന്‍, നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എ.എന്‍. പ്രഭാകരന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. പടംകുഞ്ഞോം കുഞ്ഞോം സാജോ ജര്‍മന്‍ ലാംഗ്വേജ് അക്കാദമിയില്‍ വിദ്യാര്‍ഥികളുമായി വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആനി രാജ സംവദിക്കുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *