May 8, 2024

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പത്തു വർഷങ്ങൾക്ക് ശേഷം പിടിയിൽ

0
Img 20240320 200918

മാനന്തവാടി: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പത്തു വർഷങ്ങൾക്ക് ശേഷം പിടിയിൽ. കുഴിനിലം, പുത്തൻപുര കോളനി മജീദ്(37) നെയാണ് മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തത്. 2013 ൽ അയൽവാസിയുമായുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയതായിരുന്നു. കുടകിലായിരുന്ന ഇയാൾ തിരികെ നാട്ടിലെത്തിയപ്പോഴാണ് പിടികൂടിയത്. എസ്.ഐ താൻസി, എസ്.സി.പി.ഓ അഞ്ജിത്ത് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *