May 9, 2024

പെണ്‍കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള പോരാട്ടം ശക്തമാക്കും: ആനി രാജ

0
Img 20240320 200615vbwyhzb

അരീക്കോട്: പെണ്‍കുട്ടികളുടെ അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടം ശക്തമാക്കുമെന്ന് വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജ. വാളാശേരിയില്‍ കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

 

പിറന്നുവീഴാനുള്ള അവകാശം പോലും രാജ്യത്ത് പെണ്‍കുഞ്ഞുങ്ങക്ക് നിഷേധിക്കപ്പെടുകയാണ്. പെണ്‍ ഭ്രൂണഹത്യയും പെണ്‍ ശിശുവധവും മറ്റു ചില രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലുമുണ്ട്. ഗര്‍ഭത്തിലുള്ളത് പെണ്‍കുഞ്ഞാണെന്നു അറിഞ്ഞാലുടന്‍ നിഗ്രഹം നടത്തുകയാണ്. ഇവിടെ കേന്ദ്ര ഭരണകൂടത്തിന്റെ പരാജയം പ്രകടമാണ്. പെണ്‍കുട്ടികള്‍ രാജ്യത്തിന്റെ ശക്തിയാണ്. അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോ ഇന്ത്യക്കാരനുമുണ്ട്.

 

ജനിക്കുന്നതിനു മുമ്പേ നേരിടേണ്ടിവരുന്ന അവഗണന പിന്നീട് ജീവിതത്തിലുടനീളം സഹിക്കുന്ന ഓരോ സ്ത്രീയും ഓരോ പോരാളിയാണ്. സ്ത്രീകളുടെ അവകാശസംരക്ഷണത്തിനു കഠിന പ്രയത്‌നമാണ് ഇടതുപക്ഷം രാജ്യവ്യാപകമായി നടത്തുന്നത്. ഇടതുപക്ഷത്തിനു കരുത്തുപകരേണ്ടത് ഓരോ സ്ത്രീയും കടമയായി കരുതണമെന്നു ആനി രാജ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് അവര്‍ വാളാശേരിയില്‍ എത്തിയത്. കുടുംബസംഗമത്തില്‍ പങ്കെടുത്ത ഓരോ ആളോടും സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ഥന നടത്തി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *