May 11, 2026

ആനിരാജയ്ക്കു പാളപാത്രം സമ്മാനിച്ച് ചക്കണ്ണി കോളനി മൂപ്പന്‍ ചെറിയ വെള്ളന്‍

0
20240322 215529
By ന്യൂസ് വയനാട് ബ്യൂറോ

തരിയോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തരിയോട് എട്ടാംമൈലില്‍ എത്തിയ വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആനി രാജയ്ക്ക് പാളപാത്രം സമ്മാനിച്ച് ചക്കണ്ണി കോളനി മൂപ്പന്‍ ചെറിയ വെള്ളന്‍. ജലപാത്ര നിര്‍മാണ പരിശീലന കേന്ദ്രത്തില്‍ സന്ദര്‍ശനവേളയിലാണ് സ്ഥാനാര്‍ഥിക്കു സമ്മാനം ലഭിച്ചത്. പരിശീലനത്തിന്റെ ഭാഗമായി ആദ്യം നിര്‍മിച്ച പാളപാത്രമാണ് മൂപ്പന്‍ അപ്രതീക്ഷിതമായി എത്തിയ ആനി രാജയ്ക്കു നല്‍കിയത്. ചക്കണ്ണി കോളനി നിവാസികളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം രാജ്യത്ത് പട്ടികജാതി-വര്‍ഗ ജനവിഭാഗങ്ങളുടെ അവസ്ഥ മോശമായെന്ന് ആനി രാജ പറഞ്ഞു. പിന്തിരിപ്പന്‍ നയങ്ങള്‍ തിരുത്തിയെഴുതിക്കാന്‍ നിരന്തര പോരാട്ടം നടത്തേണ്ടതുണ്ടെന്നു വിശദീകരിച്ചു. ആദിവാസി-ദളിത് വിഭാഗങ്ങളുടെ പ്രശ്‌ന പരിഹാരത്തിനു ഇടപെടല്‍ ശക്തമായി തുടരുമെന്ന് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *