May 11, 2026

വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് ഇന്ന് ചെന്നലോട് വി. സെബസ്ത്യാനോസ് തീർത്ഥാടന ദേവാലയത്തിൽ ഓശാന ഞായർ ആചരിച്ചു

0
Img 20240324 133506
By ന്യൂസ് വയനാട് ബ്യൂറോ

ചെന്നലോട്: വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് ഇന്ന് ദേവാലയങ്ങളിൽ ഓശാന ഞായർ ആചരിച്ചു. യേശുക്രിസ്തുവിൻ്റെ ജെറുസലേം പ്രവേശനത്തിൻ്റെ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരുത്തോല പ്രദക്ഷിണവും നടത്തി. ചെന്നലോട് വി. സെബസ്ത്യാനോസിൻ്റെ തീർത്ഥാടന ദേവാലയത്തിൽ തിരുകർമ്മങ്ങൾക്ക് ഫാ. ജോബി മുക്കാട്ടുകാവുങ്കൽ മുഖ്യ കാർമികനായി. ജോണി തേവർക്കാട്ടിൽ, ഷാജി പ്ലാച്ചേരിക്കുഴി, ജോയി തേവർക്കാട്ടിൽ, മാത്യൂ ചോമ്പാല, സി.റോസ് മരിയ എസ്.സി.വി, റോബിൻസൺ ഞാറകുളം എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *