May 20, 2024

നൂറോളം കുലയ്ക്കാറായ വാഴ നശിപ്പിച്ച് കാട്ടന

0
Img 20240324 13041479e58zy

 

പുൽപ്പള്ളി: പുൽപ്പള്ളി മാടലിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. എ.കെ. മാത്യു, ജെയിംസ് കണ്ടത്തിൻകര, സാബു ഗറുവാസീസ്, സജി മംഗത്ത്, സജി മണ്ഡപത്തിൽ തുടങ്ങിയ കർഷകർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത കുലയ്ക്കാറായ നൂറോളം വാഴകളാണ് വ്യാപകമായി നശിപ്പിച്ചത്.

 

കഴിഞ്ഞ ദിവസം രാത്രിയിലാണ് പാതിരി വനത്തിൽ നിന്നും കിടങ്ങും വൈദ്യുതി വേലിയും തകർത്ത് ആനകൾ ജനവാസ മേഖലയിലെ കൃഷിയിടത്തിലേക്കെത്തിയത്. പ്രദേശത്തെ ദിവസങ്ങളായി കാട്ടാനശല്യം രൂക്ഷമാണെന്ന് കർഷകർ പറഞ്ഞു. വേനൽ കടുത്തതോടെ ആനകൾ കൂട്ടമായി തീറ്റയും വെള്ളവും തേടി കൃഷിയിടത്തിലെത്താൻ തുടങ്ങിയതോടെ പ്രദേശത്തെ കർഷകർക്ക് ആനയെ ഭയന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.

 

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധ നടത്തി. വനാതിർത്തിയിൽ തകർന്നുകിടക്കുന്ന കിടങ്ങും വൈദ്യുതി വേലിയും നന്നാക്കുന്നതിനാവശ്യമായ നടപടി വേണമെന്നും കൃഷി നശിച്ച കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *