May 19, 2026

പുണ്യമാസത്തിൽ ധൃതിയുള്ള യാത്രകൾ വേണ്ട: മോട്ടോർ വാഹന വകുപ്പ്

0
Img 20240325 110515
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പുണ്യമാസത്തിൽ നോമ്പ് മുറിക്കുന്നതിനായി വേഗത്തിലും, അശ്രദ്ധമായുള്ള യാത്രകൾ ഒഴിവാക്കാണമെന്ന് എം വി ഡി. എം വി ഡി യുടെ ഫേസ്ബുക്ക്‌ കുറിപ്പ് ഇങ്ങനെ.

 

“പ്രിയപ്പെട്ടവരോടൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്ത് കൊണ്ട് നോമ്പ് മുറിക്കാൻ തന്നെയാണ് ഓരോ ദിവസവും നാം ആഗ്രഹിക്കുന്നത്. ദീർഘദൂര യാത്രകളിലും, വൈകിട്ട് ജോലി കഴിഞ്ഞ് തിരിച്ചുവരുമ്പോഴും ചിലപ്പോൾ നാം നോമ്പ് മുറിക്കുന്നതിന് മുന്നേ വീട്ടിലെത്താൻ ധൃതി കൂട്ടാറുണ്ട്. വാഹനം ഓടിക്കുമ്പോൾ ഇത്തരം ധൃതി പലപ്പോഴും നമുക്ക് പ്രാർത്ഥിക്കാനുള്ള അവസരങ്ങൾ തന്നെ ഇല്ലാതാക്കിയേക്കും. വൈകി എത്തുന്ന യാത്രകളിൽ വഴിയിൽ തന്നെ നോമ്പ് മുറിക്കാവുന്ന രീതിയിൽ ഒരു ചെറിയ തയ്യാറെടുപ്പ് നടത്തുന്നത് ഒരു വലിയ നന്മയാണ്” എന്ന് എം വി ഡി സാമൂഹ്യ മാധ്യമങ്ങളിൽ അറിയിച്ചു. “ഈ പുണ്യമാസത്തിൽ ധൃതിയില്ലാത്ത യാത്രകൾ പ്രാർഥനകൾക്ക് ശക്തി പകരട്ടെ എന്നും പ്രാർത്ഥനകൾക്ക് നടുവിലേക്ക് സന്തോഷത്തോടെ യാത്ര ചെയ്ത് എത്തട്ടെ” എന്നും എം വി ഡി കൂട്ടി ചേർത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *