May 20, 2024

ഡബ്ലിയു എസ് എ എഫ് പി സി എൽ അഗ്രോ നെഴ്സറി സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി നബാർഡ്

0
Img 20240325 115710

വൈത്തിരി: വയനാട് സ്പൈസസ് ആൻഡ് അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പിനി ലിമിറ്റഡിൻ്റെ നേതൃത്വത്തിൽ കാർഷിക വിപണനത്തിനായ് ഉത്പാദിപ്പിച്ച പ്രത്യുൽപ്പാദന ശേഷി കൂടുതലുള്ള നല്ലയിനം തൈകളുടെ നഴ്സറി നബാർഡ് എ ഡി എം ജിഷ.വി, ലീഡ്‌സ് ബാങ്ക് മാനേജർ ബിബിൻ മോഹനൻ എന്നിവർ സന്ദർശ്ശിക്കുകയും വിലയിരുത്തുകയും ചെയ്തു.

 

സി എക്സ് ആർ, ഡോർഫ് റോബസ്റ്റ തുടങ്ങിയ ഇനം കാപ്പി തൈകളും, പന്നിയൂർ, കരിമുണ്ട മുതലായ കുരുമുളക് തൈകളും, ഗ്രാഫ്റ്റ് ചെയ്ത കുറ്റിക്കുരുമുളകിൻ്റെ വിവിധയിനങ്ങളും കാസർകോടൻ, മോഹിത് നഗർ, കുള്ളൻ കവുങ്ങ് എന്നീ കവുങ്ങിൻ തൈകളും ഡബ്ലിയു എസ് എ എഫ് പി സി എൽ നെഴ്സറിയിൽ ഒരുക്കിയിട്ടുണ്ട്. നല്ലയിനം തൈകൾ കമ്പനി ഷെയർ ഹോൾഡേഴ്സിന് നിലവിലെ മാർക്കറ്റ് വിലയിൽ നിന്നും പ്രത്യേക കിഴിവ് നൽകുന്നുണ്ട്.

 

പി ഡി എസ് വയനാട് കോഡിനേറ്റർ ശ്രീ. അനിൽ തോമസ്, സി.ഇ.ഒ ശ്രീ.അഭിനന്ദ് ജോർജ്, ബോർഡ് ഓഫ് ഡയറക്ടർ ശ്രീ.ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *