May 11, 2026

ഇ.ഡി.യെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ജയിലിൽ അടക്കുന്നു: ടി. സിദ്ദിഖ് എം എൽ എ

0
Img 20240326 063733t87bpdx
By ന്യൂസ് വയനാട് ബ്യൂറോ

തരിയോട് : ഇ ഡി യെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കുന്നതിന് വേണ്ടി കള്ളക്കേസിൽ കുടുക്കി നരേന്ദ്രമോദി സർക്കാർ ജയിലിൽ അടക്കുകയാണെന്ന് ടി. സിദ്ദിഖ് എം എൽ എ. തരിയോട് പഞ്ചായത്ത് യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ സഖ്യം പാർലമെന്റ് തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വരും. നരേന്ദ്രമോദി സർക്കാറിനും, പിണറായി സർക്കാരിനുമെതിരെയുള്ള വിധിയെഴുതായ് തെരഞ്ഞെടുപ്പ് ഫലം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഷീർ ഉള്ളാട്ട് അധ്യക്ഷത വഹിച്ചു. ടി. ഹംസ, പി.പി ആലി, ടി. ജെ ഐസക്, എം.എ ജോസഫ്, പോൾസൺ കൂവയ്ക്കൽ, ഷാജി വട്ടത്തറ, വി.ജി ഷിബു, ഷെമിം പാറക്കണ്ടി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *