May 10, 2024

ചുള്ളിയോട് ചന്തയില്‍ തീപ്പിടുത്തം: ഒരാൾ മരിച്ചു

0
Img 20240326 091133

ബത്തേരി: ചുള്ളിയോട് ഹരിത കർമസേന ശേഖരിച്ചു വെച്ച വേസ്റ്റുകൾക്ക് തീപ്പിടിച്ചു. നെന്മേനി ഗ്രാമപഞ്ചായത്ത് ഹരിത കർമസേന ചുള്ളിയോട് ചന്തക്കുന്നിൽ ശേഖരിച്ച സ്റ്റോക്കുകൾക്കാണ് തീ പിടിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. തൊട്ടടുത്തുള്ള പഴയ കെട്ടിടത്തിലേക്കും തീ പടർന്നു. സുൽത്താൻ ബത്തേരിയിൽ നിന്നും 2 യൂണിറ്റ് ഫയർ ഫോഴ്സ് ഉടനെ സ്ഥലത്ത് എത്തി തീയണച്ചു. അമ്പലക്കുന്ന് കോളനിയിലെ ഭാസ്‌കരനാണ് ഇന്നലെയുണ്ടായ തീ പിടുത്തത്തിൽ പൊള്ളലേറ്റതിനെ തുടർന്ന് മരിച്ചത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *