May 14, 2026

പുൽപ്പള്ളിയിലെ 12 പേർ അടങ്ങുന്ന കൊട്ടേഷൻ സംഘത്തിലെ 4 പേർ കർണാടക പോലീസിന്റെ പിടിയിൽ

0
Img 20240326 130754bbnzesm
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: കർണാടകയിലെ കൊടക് സോംവാർപേട്ടിൽ നിന്ന് പുൽപ്പള്ളി കൊട്ടേഷൻ സംഘത്തിലെ 4 പേർ പോലീസിന്റെ പിടിയിലായി. കൊടകിൽ വർഷങ്ങളായി ജോലി ചെയുന്ന സാബു, ജോസ് എന്നിവരുടെ വീട്ടിൽ സംഘത്തിലെ 9 പേർ അതിക്രമിച്ചു കയറി വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും 9 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. കൂടാതെ ഇവരെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് 87കിലോമീറ്റർ ദൂരെ ഉപേക്ഷിക്കുകയും ചെയ്തു. തുടർന്ന് സാബു, ജോസ് എന്നിവരുടെ പരാതിയെ തുടർന്ന് കർണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്ത്, ഷൈബി കൂനംപറമ്പിൽ, ടുട്ടു, കാപ്പി സെറ്റ് സ്വദേശി ജോമോൻ, സുബിൻ എന്നിവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. സംഘത്തിൽ ഉള്ള മറ്റു അഞ്ചുപേരായ അണ്ണായി എന്ന ലിനിൽ, ബല്ലേരി ഷൈജു, മൊട്ട ഷിനു, അരുൺ, അമൽ എന്നിവർ ഒളിവിലാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *