May 9, 2024

പി.അരവിന്ദാക്ഷന്റെ പേരിൽ മാധ്യമ പുരസ്കാരം

0
Img 20240326 134924

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബിന്റെ സ്ഥാപക പ്രസിഡന്റും, മലയാള മനോരമ തിരുവനന്തപുരം യൂണിറ്റ് മുൻ റസിഡന്റ് എഡിറ്ററുമായി അന്തരിച്ച പി.അരവിന്ദാക്ഷന്റെ പേരിൽ മാധ്യമ പുരസ്കാരം ഏർപ്പെടുത്തി. ഇംഗ്ലീഷ്– മലയാള മാധ്യമരംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന അരവിന്ദാക്ഷന്റെ കുടുംബവും, കാലിക്കറ്റ് പ്രസ് ക്ലബും ചേർന്നാണ് ‘പി.അരവിന്ദാക്ഷൻ സ്മാരക മാധ്യമ പുരസ്കാരം’ ഈ വർഷം മുതൽ നൽകുന്നത്. 20,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

 

അരവിന്ദാക്ഷന്റെ പ്രധാന പ്രവർത്തന മേഖലകളായിരുന്ന രാഷ്ട്രീയ റിപ്പോർട്ടിങ്, ജനറൽ റിപ്പോർട്ടിങ് വിഭാഗങ്ങളിൽ നിന്നായിരിക്കും പുരസ്കാരം. ആദ്യ വർഷം രാഷ്ട്രീയ റിപ്പോർട്ടിങിനാണ് പുരസ്കാരം നൽകുക. അടുത്ത വർഷം ജനറൽ റിപ്പോർട്ടിങിനും. ഓരോ വർഷവും ഇങ്ങനെ മാറി മാറി പുരസ്കാരങ്ങൾ നൽകുമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് എം.ഫിറോസ് ഖാൻ, സെക്രട്ടറി പി.എസ് രാകേഷ് എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചത്.

 

2023 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ മലയാള പത്രങ്ങളിൽ പ്രസിദ്ധീകരിച്ച രാഷ്ട്രീയ റിപ്പോർട്ടുകൾ, അവലോകനങ്ങൾ, നിരീക്ഷണങ്ങൾ എന്നിവയാണ് അവാർഡിനായി പരിഗണിക്കുന്നത്. പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനലും മൂന്നു പകർപ്പുകളും സ്ഥാപനമേധാവിയുടെ സാക്ഷ്യപ്പെടുത്തൽ കത്തോടെ സെക്രട്ടറി, കാലിക്കറ്റ് പ്രസ് ക്ലബ്ബ്, മുതലക്കുളം, കോഴിക്കോട്- 673001 എന്ന വിലാസത്തിൽ ഏപ്രിൽ 30നകം ലഭിക്കും വിധം അയക്കണം. കവറിനു മുകളിൽ ‘പി.അരവിന്ദാക്ഷൻ മാധ്യമ പുരസ്കാരത്തിനുള്ള എൻട്രി’ എന്നു രേഖപ്പെടുത്തണം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *