June 11, 2026

മലയാള മധുരം പദ്ധതിക്ക് തുടക്കമായി

0
Img 20240326 192529
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ അവധിക്കാല വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ‘മലയാള മധുരം’ പദ്ധതിയുടെ മാനന്തവാടി ബിആർസി തല ഉദ്ഘാടനം കൈതക്കൽ ഗവൺമെന്റ് എൽ.പി സ്കൂ‌ളിൽ വെച്ച് എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസർ രാജേഷ് കെ. ആർ നിർവ്വഹിച്ചു.

 

ബിപിസി കെ.കെ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് അബ്ദു‌ൽ നാസർ സി. അധ്യക്ഷനുമായിരുന്നു. ഹെഡ്മാസ്റ്റർ റെജി തോമസ് സിആർസിസി മാരായ അജയ് പോൾ, ജിതിൻ, പിടിഎ വൈസ് പ്രസിഡണ്ട് സിദ്ധിഖ്, സീനിയർ അസിസ്റ്റൻ്റ് സജിത ടീച്ചർ എന്നിവർ സംസാരിച്ചു. തുടർന്ന് ബി. ആർ.സിയിൽ നിന്ന് കിട്ടിയ പുസ്‌തകങ്ങളുടെ വിതരണവും നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *