May 20, 2024

അപകട ഭീഷണി ഉയർത്തുന്ന വൻമരം മുറിച്ച് മാറ്റിയില്ല: നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ആക്ഷേപം: നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

0
Img 20240327 150850

പനമരം: പനമരം ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡ് മാതോത്ത് പൊയിൽ കോളനി റോഡിലെ വൻമരം വൈദ്യുതി ലൈനിനിടയിലൂടെ പോയിരിക്കുന്നത് കോളനി വാസികൾക്കും, നാട്ടുകാർക്കും ഭീഷണിയായിരിക്കുകയാണ്. ഇത് മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പനമരം കെ.എസ്.ഇ.ബി. ഓഫീസിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അറിയിച്ചിട്ടും സ്ഥലം സന്ദർശിച്ച് പോയതല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

 

ദിവസവും നിരവധി ആളുകൾ സഞ്ചരിക്കുന്ന വഴിയിരികിൽ ഉള്ള മരം അപകട സാധ്യത കൂട്ടുകയാണ്. മാത്രമല്ല ഇലക്ട്രിക് ലൈനുകൾ മരത്തിൽ മുട്ടി നിൽക്കുന്നതുമൂലം ഷോക്കേറ്റുളള അപകടത്തിനും കാരണമാകും. കോളനി വാസികളുടെ സ്വന്തം ആവശ്യങ്ങൾക്ക് ഈ മരം മുറിച്ചു മാറ്റണമെങ്കിൽ ലൈൻ ഓഫാക്കി തരുന്ന യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലെന്നും പരാതിയുണ്ട്. ഇതിനെതിരെ വയനാട് ജില്ലാകലക്ടർ ഉൾപ്പടെയുളളവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കോളനിവാസികൾ. എം.ആർ. ചന്ദ്രൻ, എൻ.പി. മാധവൻ, ശെൽവൻ, വിജയൻ, അപ്പു, സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *