May 9, 2024

കുടുംബയോഗങ്ങളും ഗൃഹ സമ്പർക്കങ്ങളുമായി കെ.സുരേന്ദ്രൻ

0
Img 20240331 201135

കൽപറ്റ: ഈസ്റ്റർ ദിനത്തിൽ കുടുംബയോഗങ്ങളിലും ഗൃഹസമ്പർക്കങ്ങളിലും പങ്കെടുത്ത് വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. കൽപറ്റ നിയോജക മണ്ഡലത്തിലെ മാണ്ടാട് കുഞ്ഞിമിറ്റം കോളനിയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിലും മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയിൽ നടന്ന കുടുംബ സംഗമത്തിലും അദ്ദേഹം പങ്കെടുത്തു. സന്ദീപ് വാര്യറും ടിപി ജയചന്ദ്രനും കുടുംബയോഗങ്ങൾ ഉദ്ഘാടനം ചെയ്തു.

കുടുംബയോഗങ്ങളിലെ സ്ത്രീകളുടെ വലിയ പങ്കാളിത്തം ശ്രദ്ധേയമായി. ഈങ്ങാപ്പുഴ കുറുമ്പാലക്കാട്ടെ ജോബിയുടെ ഗൃഹ സന്ദർശനത്തോടെയാണ് തിരുവമ്പാടി മണ്ഡലത്തിലെ പര്യടനം എൻഡിഎ സ്ഥാനാർത്ഥി ആരംഭിച്ചത്. തുടർന്ന് ഈങ്ങാപ്പുഴ പിനിപ്പിനേരി കോൺവെൻറ് സന്ദർശിച്ചു.

മദർ സുപീരിയർ ലെസീത്തയെയും സിസ്റ്റർമാരെയും കണ്ട് ഈസ്റ്റർ ആശംസകൾ അറിയിച്ചു. പിന്നീട് തോപ്പിൽ സെബാസ്റ്റ്യൻ്റെയും, മണ്ഡലം പ്രസിഡൻ്റ് ബൈജു കല്ലടിക്കുന്നിൻ്റെയും പുതുപ്പാടി സെന്റ് ജോർജ് ചർച്ഛ് പാരീഷ് സെക്രട്ടറി ജോഷി മാമ്പുഴക്കൽ ,ജോസ് അടിയായിപ്പള്ളി തുടങ്ങിയവരുടെ വീടുകളും സന്ദർശിച്ച് ആശംസകൾ അറിയിച്ചു.

തിരുവമ്പാടിയിലെ ക്രൈസ്തവ സഹോദരങ്ങൾ നൽകുന്ന സ്നേഹവും കരുതലും വാക്കുകൾക്ക് അതീതമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സജീവ് ജോസഫ്, മണ്ഡലം പ്രസിഡൻ്റ് ബൈജു കല്ലടിക്കുന്ന്, മണ്ഡലം പ്രഭാരി ഷാൻ കട്ടപ്പാറ എന്നിവർ ഒപ്പമുണ്ടായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *