May 6, 2026

മാവോയിസ്റ്റുകളെ ജീവനോടെ പിടികൂടുകയാണ് പൊലീസിന്റെ ലക്ഷ്യം

0
Img 20240501 182601
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാവോയിസ്റ്റുകളെ ഒറ്റയടിക്കു വെടിവച്ചുകൊന്നാൽ അവരോടു സഹതാപമുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. അത്തരത്തിൽ സഹതാപ തരംഗമുണ്ടായാൽ കൂടുതൽ ആളുകൾ ദളത്തിൽ ചേരാനെത്തുമെന്നത് മുൻകൂട്ടി കണ്ടാണ് പൊലീസിന്റെ നീക്കം. നിലവിൽ അവശേഷിക്കുന്ന വിരലിലെണ്ണാവുന്ന ഗറില്ലകളെ ഏത് വിധേനയും ജീവനോടെ പിടികൂടുകയെന്നതിനാണു തണ്ടർബോൾട്ട് സംഘം മുൻഗണന കൊടുക്കുന്നത്. പരമാവധി മാവോയിസ്റ്റുകളെ കീഴടങ്ങാൻ പ്രേരിപ്പിക്കുകയാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം. മാവോവിരുദ്ധ ഓപ്പറേഷനായി വർഷംതോറും കോടികളാണ് സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് ചെലവഴിക്കുന്നത്. കീഴടങ്ങൽ പാക്കേജ് പ്രഖ്യാപിക്കുന്നതിലൂടെ ഘട്ടംഘട്ടമായി ഓപ്പറേഷൻ നിർത്തുകയാണ് ലക്ഷ്യം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *