June 10, 2026

കെ.യു. സുലൈമാന് യാത്രയപ്പ് നൽകി

0
Img 20240502 155311
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ജോലിയില്‍നിന്നു വിരമിച്ച ചുമട്ടുതൊഴിലാളി കെ.യു. സുലൈമാന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. മൂന്നു പതിറ്റാണ്ടിലധികമായി ചരക്ക് കയറ്റിറക്ക് രംഗത്ത് ജോലി ചെയ്യുന്ന സുലൈമാന്‍ എസ്ടിയു ജില്ലാ കമ്മിറ്റിയംഗവും മുസ്‌ലിംലീഗ് കണിയാമ്പറ്റ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് കമ്മിറ്റി പ്രസിഡന്റുമാണ്.

കെ.ടി. സുബൈര്‍, സജേഷ് സെബാസ്റ്റ്യന്‍, കെ.ടി. നിസാം, വ്യാരാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എം.കെ. അബ്ദുള്‍ നാസര്‍, സെക്രട്ടറി കെ.ടി. ഇസ്മയില്‍, ട്രഷറര്‍ പി.എം. ജോയ് എന്നിവര്‍ പ്രസംഗിച്ചു. ശ്യാംകുമാര്‍ ഷാള്‍ അണിയിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി സുലൈമാനെ ആദരിച്ചു. ചടങ്ങില്‍ സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌നേഹോപഹാരം നല്‍കി. എസ്ടിയു പ്രവര്‍ത്തകന്‍ പി. ഉസ്മാന്‍ ഷാള്‍ അണിയിച്ചു. മറ്റൊരു ചടങ്ങില്‍ എം.കെ. ബില്‍ഡേഴ്‌സ് ഉടമ എം.കെ. അബ്ദുള്ള പൊന്നാട അണിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *