May 17, 2026

കുടകിൽ പുൽപ്പള്ളി കൊട്ടേഷൻ സംഘത്തിന്റെ അക്രമണം, മൂന്ന് പ്രതികൾ പോലീസിന്റെ പിടിയിൽ

0
Img 20240503 183452
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :പുൽപ്പള്ളി കേന്ദ്രീകരിച്ച് കൊട്ടേഷൻ സംഘങ്ങൾ വയനാട്ടിലും അയൽ സംസ്ഥാനങ്ങളിലും ഭീതിപരത്തികൊണ്ടിരിക്കുകയാണ്. പുൽപ്പള്ളി കേന്ദ്രീകരിച്ചുള്ള ഒരു കൊട്ടേഷൻ സംഘം കർണാടക കുടകിൽ കഴിഞ്ഞ മാസം പോവുകയും, 16 വർഷമായി അവിടെ സോമവാർപ്പേട്ട അബുൻ ഗട്ടയിൽ താമസിച്ച് കൃഷി ചെയ്തുവരുന്ന പുൽപ്പള്ളിക്കാരായ നടക്കുഴക്കൽ ജോസിനെയും(77) , മകൻ സാബു ജോസിനെയും (48 ) ആക്രമിക്കുകയും ചെയ്തിരുന്നു .

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുപകരണങ്ങൾ എല്ലാം നശിപ്പിക്കുകയും, 9 ലക്ഷം രൂപ കൈക്കലാക്കുകയും, വീട്ടുടമ സാബു ജോസിനെയും (48) പിതാവിനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് 90 കിലോമീറ്റർ ദൂരെ ഉപേക്ഷിക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനിൽ അക്രമണത്തിനിരയായവർ അഭയം പ്രാപിക്കുകയായിരുന്നു.

12 പേർ അടങ്ങുന്ന കൊട്ടേഷൻ സംഘത്തെ കർണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഷൈബി കൂനംപറമ്പിൽ, ടുട്ടു, കാപ്പി സെറ്റ് സ്വദേശി ജോമോൻ, സുബിൻ എന്നിവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു . ഒരു മാസം കഴിഞ്ഞ് ആ കേസിലെ 3 പ്രതികളെ കൂടി പുൽപ്പള്ളി പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയുണ്ടായി.

പുൽപ്പള്ളി സ്വദേശികളായ ചെറുകുന്നേൽ അരുൺ രാജ് (28) , ഇരുളം വെളുത്തിരി വീട്ടിൽ അമൽ രവീന്ദ്രൻ (28) , കോളറാട്ട് കുന്ന് ആണ്ടൂവീട്ടിൽ ഷിബിൻ എന്നിവരെയാണ് കർണ്ണാടക പോലീസും, പുൽപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ പി സുഭാഷ് ന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് അറസ്റ്റ് ചെയ്‍തത്. അണ്ണായി എന്ന ലിനിൽ, ബല്ലേരി ഷൈജു, മൊട്ട ഷിനു, എന്നിവരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *