May 17, 2026

പുൽപ്പള്ളിയിൽ കുരുമുളക് മോഷണം പോയി

0
Img 20240504 173038
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: വീട്ടിൽ സൂക്ഷിച്ചിരുന്ന കുരുമുളക് മോഷണം പോയി. കുളത്തൂർ ചുമതയിൽ അബ്രഹാമിൻ്റെ വീട്ടിൽ നിന്നാണ് ഒരു ചാക്ക് കുരുമുളക് മോഷണം പോയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വീടിന്റെ പുറകുവശത്തുള്ള സ്റ്റോർ റൂമിലാണ് കുരുമുളക് സൂക്ഷിച്ചിരുന്നത്. രണ്ട് ചാക്ക് കുരുമുളകുണ്ടായിരുന്നതിൽ ഒരു ചാക്കാണ് മോഷണം പോയത്. വെള്ളിയാഴ്ച്ച വൈകുന്നേരം 5.30ഓടെ അബ്രഹാമും ഭാര്യയും മക്കളും പള്ളിയിൽ പോയ സമയത്താണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് മോഷണ വിവരം അറിയുന്നത്. പരാതി നൽകിയതിനെ തുടർന്ന് പുൽപ്പള്ളി പോലീസ് വീട്ടിലെത്തി പരിശോധന നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *