May 18, 2024

ഊട്ടിയിലേക്കുള്ള പ്രവേശനം: ഇ പാസ് നടപടികൾ പുരോഗമിക്കുന്നു

0
Img 20240505 163032

ഗൂഡല്ലൂർ: ഊട്ടിയിലേക്കുള്ള സന്ദർശകരുടെ തിരക്ക് കുറയ്ക്കാനായി ഹൈകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇ പാസിനുള്ള നടപടികൾ നടന്നു വരുന്നതായി കലക്ടർ അറിയിച്ചു. ജില്ലയിലെ ടിഎൻ നാൽപ്പത്തിമൂന്ന് വാഹനങ്ങൾക്ക് ഇ- പാസ് ആവശ്യമില്ല. ജില്ലയിൽ താമസിക്കുന്നവർ തമിഴ്‌നാട്ടിലെ മറ്റി ജില്ലകളിൽ നിന്നും വാങ്ങിയ വാഹനങ്ങളുടെ രേഖകൾ ഊട്ടി ആർടിഒ ഓഫിസിൽ സമർപ്പിച്ച് ഇപാസ് വാങ്ങാവുന്നതാണ്. മെയ് ഏഴ് മുതൽ ജൂൺ മുപ്പത് വരെയാണ് ജില്ലയിലെത്തുന്ന സന്ദർശകർക്ക് ഇ-പാസ് നിർബന്ധമാക്കിയിരിക്കുന്നത്. സീസൺ സമയത്ത് ജില്ലയിലെത്തുന്ന സഞ്ചാരികളുടെ തിരക്കിൽ ഗതാഗത സ്‌തംഭനം സ്ഥിരമായതും ജില്ലയിൽ ഉൾകൊള്ളാവുന്നതിൽ അധികം സഞ്ചാരികൾ സന്ദർശനത്തിന് എത്തുന്നതും വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് കോടതിയുടെ ഇടപെടലുണ്ടായത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *