June 17, 2026

തൊഴിലുറപ്പ് പദ്ധതി: ഹാജരൊപ്പിക്കാൻ കഷ്ടപ്പാട്

0
Img 20240506 124515
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നവരുടെ ഹാജർ രേഖപ്പെടുത്താനും ഫോട്ടോയെടുക്കാനും തൊഴിൽ ആരംഭിച്ച സ്ഥ‌ലത്ത് എത്തണമെന്ന നിബന്ധന തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നു. രാവിലെ ജോലിക്കിറങ്ങുന്നതിന് മുൻപും വൈകുന്നേരം ജോലി കഴിഞ്ഞും കിലോമീറ്ററുകൾ നടക്കേണ്ട അവസ്‌ഥയാണ്. പൊരിവെയിലത്താണ് ഈ യാത്രയെന്നത് ശ്രദ്ധേയം. തോടുകളിലും മറ്റുമുള്ള പ്രവൃത്തികൾ കിലോമീറ്ററുകളോളം നീളും. തൊഴിലാളികൾ എന്നും ജോലിയാരംഭിച്ച സ്‌ഥലത്തുതന്നെ റിപ്പോർട്ട് ചെയ്യണം. ഇവിടെ നിന്ന് ഫോട്ടോയെടുത്ത് അപ്പ്ലോഡ് ചെയ്യണമെന്നാണ് സർക്കാർ നിബന്ധന. വേനൽ ചൂടിന്റെ കഠിന്യം വർധിച്ചപ്പോൾ ഇതൊരു ശിക്ഷയായെന്നു തൊഴിലാളികൾ പറയുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *