October 16, 2026

സക്ഷമ കണ്ണട വിതരണം നടത്തി

0
Img 20240507 114854
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: സക്ഷമ വയനാടിന്റെ നേതൃത്വത്തില്‍ പഴശി വിഷന്‍ പ്രൊജക്ടിന്റെ ഭാഗമായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ പിന്തുണയോടെ പട്ടികവര്‍ഗക്കാര്‍ക്ക് കണ്ണട വിതരണം നടത്തി. പട്ടികവര്‍ഗ ഊരുകളില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നേത്രരോഗികളെന്നു കണ്ടെത്തിയവര്‍ക്കാണ് കണ്ണട നല്‍കിയത്. വിവേകാനന്ദ വിദ്യാമന്ദിരത്തില്‍ സക്ഷമ ജില്ലാ വൈസ് പ്രസിഡന്റ് എ. ദേവകി ഉദ്ഘാടനം ചെയ്തു. ടി.വി. രാഘവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി. ഭാസ്‌കരന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. കൃഷ്ണന്‍, അനില്‍ കരണി എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *